കൽപ്പറ്റ: കേരള പോലീസ് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ആയുധങ്ങളും ആശയവിനിമയോപകരണങ്ങളും രാക്ഷപ്രവർത്തന മാർഗങ്ങളും
പ്രദർശന വിപണന മേളയിൽ ജില്ലാ പോലീസ് ഒരുക്കിയ സ്റ്റാളിൽ നേരിട്ട് കണ്ട് മനസിലാക്കാം. വിവിധ പിസ്റ്റലുകൾ, വെടിയുണ്ടകൾ, കണ്ണീർ വാതക ഉപകരണങ്ങൾ, ബോംബ് സ്ക്വാഡ് ഉപയോഗിക്കുന്ന പലതരം ഡിറ്റക്ടറുകൾ, സാറ്റലൈറ്റ് ഫോണുകൾ, രാത്രി കാഴ്ചകൾക്ക് സഹായിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവ സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
വനിതകൾക്ക് സ്വയംരക്ഷാ പാഠങ്ങളും മുറകളും പരിശീലിപ്പിക്കാൻ വനിത പോലിസ് ഉദ്യോഗസ്ഥരും സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളും സ്റ്റാളിൽ സജ്ജരാണ്. സ്വയം രക്ഷയുമായി ബന്ധപ്പെട്ട കൈപുസ്തകങ്ങളും നൽകും. മാത്രമല്ല പോലീസുമായി ബന്ധപ്പെട്ട അറിവുകളും സുരക്ഷ നിർദ്ദേശങ്ങളും പരിചയപ്പെടുത്തുന്നുമുണ്ട്.
വകുപ്പിന്റെ നേതൃത്വത്തിൽ വൈകുന്നേരങ്ങളിൽ ശ്വാനസേനയുടെ അഭ്യാസപ്രകടനങ്ങളും പൊതുജനങ്ങൾക്ക് ആസ്വദിക്കാം.
