ഉരുൾ വിഴുങ്ങിയ ചൂരൽമലയിലെ ആദ്യ ദിവസങ്ങളിൽ ആളുകളെ പുഴക്ക് കുറുകെ ഇക്കരെ എത്തിക്കാൻ ഉപയോഗിച്ച റോപ്പ് റെസ്ക്യൂ പ്രവർത്തനത്തിന്റെ രീതികളും അത്യാധുനിക ഉപകരണങ്ങളും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന സ്റ്റാൾ ആണ് അഗ്നിരക്ഷാ സേന ഒരുക്കിയിട്ടുള്ളത്. അഞ്ച് സ്റ്റാളുകളിലായിട്ടാണ് സേന സ്റ്റാളുകൾ സജ്ജീകരിച്ചത്.
ജലാശയ രക്ഷാ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന അണ്ടർ വാട്ടർ സ്ക്യൂബ ഡൈവിങ് ഉപകരണങ്ങളും പൊതുജങ്ങൾക്കായി പരിചയപ്പെടുത്തുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിൽ നടത്തേണ്ട പ്രാഥമിക രക്ഷാപ്രവർത്തനം, സെൽഫ് റെസ്ക്യൂ ടെക്നിക്സ്, വിവിധതരം അഗ്നിശമന ഉപകരണം, ബ്രീത്തിങ്ങ് അപ്പാരറ്റസ് എന്നിവയുടെ ഉപയോഗങ്ങളും പ്രവർത്തന അറിവുകളും പകർന്നു നൽകുന്നു.
ചൂരൽമലയിലെ റോപ്പ് റെസ്ക്യൂ പ്രവർത്തനം പുനരാവിഷ്കരിച്ച് അഗ്നിരക്ഷാ സേന
