കാലത്തിനൊത്ത് മാറിക്കൊണ്ടിരിക്കുന്ന സപ്ലൈകോയുടെ കാഴ്ച്ചകളുമായി കൽപ്പറ്റ എസ് കെ എം ജെ സ്കൂളിൽ സപ്ലൈകോ എക്സ്സ്പ്രസ്മാര്ട്ട് തുറന്നു. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടുബന്ധിച്ച് ഏപ്രിൽ 28 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലാണ് സപ്ലൈകോയുടെ ആധുനിക ഔട്ട്ലെറ്റ് സജ്ജീകരിക്കുന്നത്.
എഫ്എംസിജി ഉത്പന്നങ്ങള്‍ക്കും സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കിഴവും ആകര്‍ഷകമായ ഓഫറുകളും ഇവിടെയുണ്ടാകും.
മേള സന്ദർശിക്കാൻ എത്തുന്നവർക്കായി ഒരു മിനി സൂപ്പർ മാർക്കറ്റ് തന്നെയാണ് സപ്ലൈകോ ഒരുക്കിയിരിക്കുന്നത്.
രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ എക്സ്പ്രസ് മാര്‍ട്ട് പ്രവര്‍ത്തിക്കും. സ്ഥാപനത്തിന്റെ വളര്‍ച്ചയും സേവനങ്ങളും വിശദമാക്കുന്ന വീഡിയോ പ്രദര്‍ശനവും ഉണ്ടാകും.
