എന്റെ കേരളം പ്രദർശന വിപണമേളയിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലെ അതിജീവിതർ നിർമിച്ച ഉൽപ്പന്നങ്ങൾ ഒരുക്കിയ ബെയ്‌ലി സ്റ്റാൾ വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു. ദുരന്തം അതിജീവിച്ചവർക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ, സ്റ്റാർട്ടപ്പ് മിഷൻ സഹായത്തോടെ
ബാഗ്, കുട തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമിച്ച് പ്രദർശനത്തിന് വെച്ചിട്ടുള്ള സ്റ്റാളാണ് മന്ത്രി സന്ദർശിച്ചത്.
ബെയ്ലി കഫെ, മുള ഉൽപ്പന്നങ്ങൾ, കുടിവെള്ള കുപ്പി തുടങ്ങിയവയും ബെയ്ലിക്ക് കീഴിൽ നിർമ്മിക്കുന്നുണ്ട്. സ്വയംതൊഴിൽ പരിശീലനവും നടത്തി വരുന്നു. ബെയ്‌ലി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ജില്ലാ ഭരണകൂടം തെരഞ്ഞെടുത്തിരിക്കുന്നത് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെയാണ്. പ്രദർശന വിപണന മേളയിലെ മറ്റ് സ്റ്റാളുകളും മന്ത്രി സന്ദർശിച്ചു.
