മാനന്തവാടി : മാനന്തവാടി ഗദ്ദിക ഗ്രന്ഥാലയത്തിൻ്റെ മൂന്നാമത് ഗദ്ദിക പുരസ്ക്കാരത്തിന് മികച്ച അധ്യാപകനും ജില്ലയിലെ രാഷ്ട്രിയ സാമൂഹിക സാംസ്ക്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായ ഇ എം ശ്രീധരൻ മാസ്റ്ററെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എപ്രിൽ 29ന് ചൊവ്വാഴ്ച 2 മണിക്ക് മാനന്തവാടി ബി ആർ സി യിൽ നടക്കുന്ന ചടങ്ങിൽ പട്ടികജാതി, പട്ടിക വർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പുരസ്കാര സമർപ്പണം നടത്തും.റിട്ടയേർഡ് എസ് പി പ്രിൻസ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും, വാർത്താ സമ്മേളനത്തിൽ എ വി മാത്യു, പി ജെ സെബാസ്റ്റ്യൻ, പ്രദിപ ശശി, രേഖ സുമേഷ് എന്നിവർ പങ്കെടുത്തു.
മാനന്തവാടി ഗദ്ദിക ഗ്രന്ഥാലയത്തിൻ്റെ മൂന്നാമത് ഗദ്ദിക പുരസ്ക്കാരം ഇ എം ശ്രീധരൻ മാസ്റ്റർക്ക്
