പടിഞ്ഞാറത്തറ: എം.എസ് എഫ് റിവൈസ് ക്യാമ്പയിൻ പടിഞ്ഞാറത്തറ പഞ്ചായത്ത് തല ഉദ്‌ഘാടനം പേരാലിൽ വയനാട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി കെ.ഹാരിസ് ഉദ്‌ഘാടനം ചെയ്തു. അസീസ് ഗസാലി അധ്യക്ഷ വഹിച്ചു. എം എസ് എഫ് ജില്ല പ്രസിഡണ്ട് റിൻഷാദ് പി.എം മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സി.ഇ ഹാരിസ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി എൻ പി.ഷംസുദീൻ, സെക്രട്ടറി സി.കെ നവാസ്, യൂത്ത് ലീഗ് മണ്ഡലം ട്രഷറർ സി.കെ ഗഫൂർ, പഞ്ചായത്ത് സെക്രട്ടറി ശമീർ കാഞ്ഞായി, ശാഖ മുസ്ലിം ലീഗ് ഭാരവാഹികളായ കെ.മൊയ്തു, റഷീദ് എം, സി.കെ മമ്മുട്ടി പഞ്ചായത്ത് എം.എസ് എഫ് ഭാരവാഹികളായ സിനാൻ, ശാമിൽ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി സലാൽ, ഇർഫാൻ എന്നിവർ സംസാരിച്ചു.
എം.എസ് എഫ് റിവൈസ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു
