കുന്നമ്പറ്റ ശ്രീ ഭഗവതി ശാസ്താ ക്ഷേത്രം എട്ടാം വാർഷിക മഹോത്സവം മെയ് 1, 2, 3 തീയതികളിൽ

കൽപ്പറ്റ : കുന്നമ്പറ്റ ശ്രീ ഭഗവതി ശാസ്താ ക്ഷേത്രം എട്ടാം വാർഷിക മഹോത്സവം മെയ് 1, 2, 3 തീയതികളിൽ നടത്തുമെന്ന് ക്ഷേത്ര ഭാരവാഹികളും ആഘോഷ കമ്മിറ്റി അംഗങ്ങളും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെ രാവിലെ 7.30 ന് ഉത്സവത്തിന് കൊടിയേറും. പ്രധാന ഉത്സവ ദിവസമായ മൂന്നിന് നഗരപ്രദക്ഷിണം, എഴുന്നള്ളിപ്പ് താലപ്പൊലി, ഭഗവതിസേവ സാംസ്കാരിക സമ്മേളനം തുടങ്ങിയവ ഉണ്ടാകും. ആകാശ വിസ്മയം, സോഷ്യൽ മീഡിയ വൈറൽ പാട്ട് ഫാമിലി അണിനിരക്കുന്ന ഗാനമേളയും ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ ക്ഷേത്ര കമ്മറ്റി പ്രസിഡൻ്റ് അജേഷ് കനകത്ത്, സെക്രട്ടറി ബാബു മൂപ്പൻകുന്ന്, ആഘോഷ കമ്മിറ്റി ഭാരവാഹികളായ സതീഷ് ആത്തിവയൽ, എം ആർ പ്രശാന്ത്, ഡി സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *