മാനന്തവാടി നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉടൻ പുനർനിർമിക്കണം- എസ്‌ഡിപിഐ

മാനന്തവാടി: മാനന്തവാടി നഗരത്തിൽ മുൻപ് ഉണ്ടായിരുന്നതും റോഡ് പണിക്ക് വേണ്ടി പൊളിച്ചു മാറ്റിയതുമായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉടൻ പുതുക്കിപ്പണിയണമെന്ന് എസ്‌ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി.

നഗരത്തിലെ തലശ്ശേരി റോഡ്, കോഴിക്കോട് റോഡ് എന്നിവിടങ്ങളിൽ ബസ് കാത്തു നിൽക്കുന്നവർക്ക് മഴയത്തും വെയിലിലും കയറി നിൽക്കാൻ മുൻപ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുണ്ടായിരുന്നു. എന്നാൽ റോഡ് പണിക്ക് വേണ്ടി ഇവിടെങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ വർഷങ്ങളായി പൊളിച്ചു മാറ്റിയിരിക്കുകയാണ്. റോഡ് പണിയുടെ അധികഭാഗവും കഴിഞ്ഞിട്ട് കൂടി അവകൾ പുനർ നിർമിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇത് ജനങ്ങളോട് ഉള്ള വെല്ലുവിളിയാണ്.

അടിയന്തരമായി നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പുനർനിർമ്മിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുൻസിപ്പൽ കമ്മിറ്റി അറിയിച്ചു.

യോഗത്തിൽ മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ അധ്യക്ഷത വഹിച്ചു.
മുൻസിപ്പൽ വൈസ് പ്രസിഡന്റ് ആറ്റക്കോയ, ജോയിന്റ് സെക്രട്ടറി ഖാലിദ്, കമ്മിറ്റിയംഗം നൗഫൽ പി കെ തുടങ്ങിയവർ സംസാരിച്ചു.
മുൻസിപ്പൽ സെക്രട്ടറി നൗഷാദ് കെ സ്വാഗതവും ട്രഷറർ ഫസ്‌ലുറഹ്മാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *