വയനാട് മെഡിക്കല്‍ കോളേജ്; സര്‍ക്കാരും മന്ത്രിയും വയനാട്ടുകാരെ വഞ്ചിക്കുകയാണ്: ടി.മുഹമ്മദ്

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ സര്‍ക്കാരും,മാനന്തവാടി ക്കാരുടെ മന്ത്രിയും വയനാട്ടുകാരെ നാളിതുവരെ ഒന്നും ചെയ്യാതെ വഞ്ചിക്കുകയാണന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ആരോപിച്ചു. മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ബസ് അപകടം നടന്നപ്പോൾ പരുക്കേറ്റരെ മറ്റ് അശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് ഉണ്ടായത്. മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ ശക്തമായ സമര പരിപാടിൾ നടത്തുന്നതിൻ്റെ ഭാഗമായി മെയ് 3 ശനിയാഴ്ച രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്താൻ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.

പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി അസീസ് കോറോംസ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമാരായ എൻ.നിസാർ അഹമ്മദ്,വള്ളിയാട്ട് അബ്‌ദുള്ള ഹാജി സെക്രെട്ടറി വി.ആസ്സയ്ന‌ാർ ഹാജി, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളായപടയൻ മുഹമ്മദ്,അഹമ്മദ് മാസ്റ്റർ,റിൻഷാദു, ഡി.അബ്‌ദുല്ല, പി.കെ.അബ്ദുൾ അസീസ്,കൊച്ചി ഹമീദ്,ഉസ്മാൻ പള്ളിയാൽ,വി.അബ്‌ദുള്ള ഹാജി, നസീർ തിരുനെല്ലി,എം.സുലൈമാൻ ഹാജി,,ടി.മൊയ്‌ദു,പി.സി.ഇബ്രാഹിം ഹാജി,ജമാൽ,ഹാരിസ് കാട്ടിക്കുളം,പി.വി.എസ്. മൂസ്സ, അഷ്റഫ് പേരിയ, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *