ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

മുട്ടിൽ : ജില്ലാ സ്റ്റുഡൻ്റ്സ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവിൻ്റെ നേതൃത്വത്തിൽ മുട്ടിൽ സ്പർശം പാലിയേറ്റീവ് കെയറിൽ രോഗീപരിചരണ രംഗത്ത് വിദ്യാർഥികളുടെ പങ്ക്’ എന്നവിഷയത്തിൽ ഹരിദാസ് വാഴക്കാട് ക്ലാസെടുത്തു.
കെ അൻഫിദ, (സ്പർശം എസ് ഐ പി സെക്രട്ടറി), അമാനശിഹാബ് (സ്പർശം എസ് ഐപ്രസിഡൻ്റ്) എന്നിവർ നേതൃത്വം നൽകി.
വയനാട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് ചെയർമാൻ
ഗഫുർ താനേരി, സെക്രട്ടറി ചന്ദ്രശേഖരൻ ,ട്രഷറർ സുകുമാരൻ മാസ്റ്റർ, സ്പർശം പ്രസിഡൻ്റ് പി.കെ.അബൂബക്കർ ,സ്പർശം സെക്രട്ടറി അസ്ഗർ അലീ ഖാൻ ,
എസ് ഐ പി ജില്ലാ കോ-ഓഡിനേറ്റർ ഫസീല ശിഹാബ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളെയും തിരെഞ്ഞെടുത്തു. ജില്ലാ പ്രസിഡൻ്റ് ആയി അബീന്ദ്രനാഥിനെയും
സെക്രട്ടറിയായി ആൻ മരിയയെയും തിരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *