വായനശാല സെക്രട്ടറി പി.കെ.അനില്‍കുമാര്‍ സ്വാഗതവും ഭരണ സമിതിയംഗം പി.കെ.ദിനേശന് നന്ദിയും രേഖപ്പെടുത്തി. കേരളോല്സവത്തില് പഞ്ചഗുസ്തിയില്‍ ഒന്നാം സ്ഥാനം നേടിയ അനുരാഗിനെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു. തുടര്‍ന്ന് സുധ വത്സന് , രമ്യ അനില്‍കുമാര്‍, ശരവണന്, ആതിര സജീവന് , ലിസിജോണ്, ആര്യനന്ദ, കെ.പി ശശികുമാര്‍ തുടങ്ങിയവര്‍ വയലാറിന്റെ ഗാനങ്ങളും , കവിതകളും ആലപിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വായനശാലയുടെ നാടന്‍പാട്ട് സംഘം നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. ഭരണസമിതിയംഗങ്ങളായ ഒ.കെ സത്യന്, റെജിപൗലോസ്, ആര്‍ച്ച, ശ്രീരാഗ് , രജിത, ശ്രീലക്ഷ്മി, സെല്‍മ ലൈബ്രേറിയന്‍ വീണ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
