എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ

 

വൈത്തിരി: എം.ഡി. എം.എ യുമായി രണ്ട് പേർ പിടിയിൽ. കോഴിക്കോട്,

താമരശ്ശേരി, അരയാറ്റകുന്നുമ്മേൽ, എ.കെ ഹബീബ് റഹ്മാൻ (25), ആല പ്പുഴ, സജീന മൻസിൽ,ടി.കെ. സജീന (47) എന്നിവരെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും പിടികൂടിയത്. 0.98 ഗ്രാം എം.ഡി.എം. എ യാണ് പിടിച്ചെടുത്തത്. 30.04.2025 തിയ്യതി ഉച്ചയോടെ വൈത്തിരി താലൂക്ക് ആശുപത്രി ജംഗ്ഷനിൽ വെച്ചാണ് വാഹന പരിശോധനക്കിടെ ഇവർ പിടിയിലായത്. ലക്കിടി ഭാഗത്തേക്ക് കെ.എൽ 22 എച്ച് 3414 കാറിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. എസ്.ഐ പി.പി അഖിൽ,എസ്.സി.പി.ഒ സുജേഷ്, സി.പി ഒമാരായ രതിലാഷ്, സഫീന എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *