സർക്കാരിന്റെ അനാസ്ഥ; വയനാട് മെഡിക്കൽ കോളേജിലേക്ക് മുസ്ലിം ലീഗ് മാർച്ചും, ധർണയും സംഘടിപ്പിച്ചു

മാനന്തവാടി :മെഡിക്കൽ കോളേജിനോടുള്ള സർക്കാരിന്റെ അനാസ്ഥക്കെതിരെ മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും, ധർണയും സംഘടിപ്പിച്ചു. മുമ്പ് ജില്ലാ ആശുപത്രിയിൽ നിന്നും കിട്ടിയ സേവനം പോലും രോഗികൾക്ക് ലഭിക്കാതെ മെഡിക്കൽ കോളേജ് വെറും കടലാസ്സിലും, ബോർഡിലും ഒതുക്കി ഗവണ്മെന്റും,മാനന്തവാടിക്കാരുടെ മന്ത്രിയും വയനാട്ടുകാരെ വഞ്ചിക്കുകയാണന്നു ഉൽഘാടനം ചെയ്തു കൊണ്ട് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദ് പറഞ്ഞു.ദയനീയമായി പരാജയപ്പെട്ട ഒരു മന്ത്രിയാണ് ഒ.ആർ.കേളു വെന്നും,ഇങ്ങനെ ഒരു മന്ത്രിയെ വയനാട്ടുകാർക്ക് ആവശ്യമില്ലെന്നും,മെഡിക്കൽ കോളേജിന്റെ മുഴുവനായ ഗുണം വയനാട്ടുകാർക്ക് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നില്ലങ്കിൽ ശക്തമായ സമര പരിപാടികളുമായി മുസ്ലിംലീഗ് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌ദുഹാജി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.സി.അസീസ് സ്വാഗതവും,കൊച്ചി ഹമീദ് നന്ദിയും പറഞ്ഞു.ധർണ ക്ക് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമാരായ എൻ.നിസാർ അഹമ്മദ്,വി.ആസൈനാർ ഹാജി,വള്ളിയാട്ട് അബ്ദുള്ള ഹാജി,സെക്രട്ടറിമാരായ ഹാരിസ് കണ്ടിയൻ,സി.കുഞ്ഞബ്ദുല്ല,മണ്ഡലം ഭാരവാഹികളായ കടവത് മുഹമ്മദ്,കൊച്ചി ഹമീദ്, കെ.ഇബ്രാഹിം ഹാജി,കെ.അഹമ്മദ് മാസ്റ്റർ, വി.അബ്ദുല്ലഹാജി,ഉസ്മാൻ പള്ളിയാൽ,പി.കെ.അബ്ദുൾ അസീസ്,നസീർ തിരുനെല്ലി,പടയൻ മുഹമ്മദ്,പി.മുഹമ്മദ്,അഷ്‌റഫ് അമ്പിലാതി,കേളോത് അബ്ദുള്ള,ഉവൈസ് എടവെട്ടൻ,ഹാരിസ് കാട്ടിക്കുളം,ശിഹാബ് മലബാർ, പി.വി.എസ്.മൂസ്സ,എം.സുലൈമാൻ ഹാജി,കെ.അസീസ്,വെട്ടൻ മമ്മൂട്ടി ഹാജി,ജമാൽ,മോയി ആറങ്ങാടൻ,കൊടുവേരി അമ്മദ്,ആലികുട്ടി,മുതിര മായൻ,ആസ്യ മൊയ്‌ദു,സൗജത് ഉസ്മാൻ,തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *