കൂളിവയൽ : ഇമാം ഗസ്സാലി അക്കാദമി പൂർവ്വ വിദ്യാർത്ഥി സംഘടന ‘വിദാദ്’ന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് നടന്ന ‘വിസാൽ ഗസാലി സംഗമ’ത്തിൽ ഡോ. റാഷിദ് ഗസ്സാലി, റിയാസ് ഗസ്സാലി, ലത്തീഫ് ഗസ്സാലി എന്നിവർ വിവിധ വിഷയങ്ങളിൽ സംവദിച്ചു. വിദാദ് വർഷംതോറും നടത്താറുള്ള വിദാദ് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരവും നടന്നു. വ്യത്യസ്ത ഗസ്സാലിമാരുടെ സംരംഭങ്ങളായ നീലഗിരി കോളേജ്, ടീൻസാനിയ, ഗ്രാൻഡ് ഫുഡ്, ഫുഡ്ബെ വ്യത്യസ്ത ഇവന്റുകളുടെ സ്പോൺസർമാരായി. വിദാദ് ഭാരവാഹികളായി മിദ്‌ലാജ് ഗസ്സാലി പള്ളിക്കൽ(പ്രസി), മുഹമ്മദലി ഗസ്സാലി ആറാം മൈൽ, ഷാഹിർ ഷഫാദ് ഗസ്സാലി മേപ്പാടി (വൈ. പ്രസി), ലത്തീഫ് ഗസാലി തരുവണ (ജന. സെക്ര), ആദിൽ ഗസ്സാലി വാളാട്, മുഷറഫ് ഗസ്സാലി ചീരാൽ(ജോ. സെക്ര), ഷാഹുൽ ഹമീദ് ഗസ്സാലി ചെതലയം(ട്രെഷറർ), ശിഹാബ് ഗസ്സാലി, അഷ്‌ഫാക്ക് ഗസ്സാലി, ശുഐബ് ഗസാലി, സാജിദ് ഗസാലി, ഹബീബ് ഗസ്സാലി( എക്സിക്യൂട്ടീവ് മെമ്പർമാർ). ഇമാം ഗസ്സാലി അക്കാദമിയിലെ മുൻ അധ്യാപകർ പങ്കെടുത്തു.
