തരുവണ: വിവിധ മത വിഭാഗങ്ങളുമായി ബന്ധപ്പെട്ട ആധ്യാത്മിക സംഗമങ്ങളും ഉത്സവങ്ങളും സാമൂഹികബന്ധങ്ങളെ കൂടുതൽ ആഴത്തിലാക്കുന്നതിന് സഹായിക്കുമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. തരുവണ
മഴുവന്നൂർ മഹാശിവക്ഷേത്രത്തിലെ
പുന:പ്രതിഷ്‌ഠ-അഷ്‌ടബന്ധ നവീകരണ കലശ പരിപാടികളുടെ ഭാഗമായി ക്ഷേത്രാങ്കണത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ജുനൈദ്.
വിനയത്തോടും സമർപ്പണത്തോടും കൂടി മനുഷ്യനെ സ്നേഹിക്കാൻ നിഷ്കളങ്കമായ ഭക്തി സഹായിക്കും. ആധ്യാത്മികതയുടെ വഴി മനുഷ്യ സ്നേഹത്തിൻ്റേത് കൂടിയാണ്.ആഴമേറിയതും സ്നേഹനിർഭരവുമായ മനുഷ്യബന്ധങ്ങൾ നാടിന്റെ പുരോഗതിയുടെ ഉറവിടമാണ്: ജുനൈദ് കൈപ്പാണി പറഞ്ഞു.
