ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷീബ കെ.ക്ക് യാത്രയപ്പ് നൽകി

പനമരം: ഗ്രാമ വികസന വകുപ്പിലും തദ്ദേശ സ്വയംഭരണ വകുപ്പിലും കഴിഞ്ഞ 32 വർഷക്കാലത്തെമികച്ച സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പനമരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷീബ. കെ. ക്ക്. പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നൽകി. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായി ജോലിയിൽ പ്രവേശിച്ച മാനന്തവാടി സ്വദേശിയായ ഷീബ വി. ഇ. ഒ., എക്സ്റ്റൻഷൻ ഓഫീസർ, ജോയിന്റ് ബി. ഡി. ഒ.,. ബി. ഡി. ഒ. തസ്തികകളിൽ സേവനം നടത്തിയതിനുശേഷം ആണ് പനമരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായി വിരമിക്കുന്നത്. യാത്രയയപ്പ് ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി അധ്യക്ഷതവഹിച്ചു. യോഗം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ബെന്നി മെമ്പർമാരായ അന്നക്കുട്ടി ഉണ്ണിക്കുന്നേൽ, ലൗലി ഷാജു , രജനി ചന്ദ്രൻ, സജേഷ് സെബാസ്റ്റ്യൻ, ടീ മണി, കലേഷ് സത്യാലയം ഗ്രാമ വികസന വകുപ്പ് മുൻജീവനക്കാരായ പൊന്നുവേട്ടൻ, കെഎം ബഷീ, ജോയിൻ ബി. ഡി. ഒ. പി കെ സിറാജ്, രാജേഷ്, ഐജി തോമസ്, ജി. ഇ.ഒ. രവീന്ദ്രൻ, നിഷ, കുമാരൻ ചെമ്പോട്ടി രാജേഷ് തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *