സി.എസ്.ആർ കോൺക്ലേവ് ‘വൈഫൈ25’ ; ലോഗോ പ്രകാശനം ചെയ്തു

കൽപ്പറ്റ : സംസ്ഥാനത്തെ ഏക ആസ്പിരേഷണൽ ജില്ലയായ വയനാടിന്റെ സമഗ്ര വികസന പ്രവർത്തനങ്ങളിൽ ഭാഗഭാക്കാവാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെയും മറ്റ് സ്വകാര്യ കമ്പനികളെയും ക്ഷണിക്കുന്ന വൈഫൈ25; സി.എസ്.ആർ കോൺക്ലേവ്, സുൽത്താൻ ബത്തേരി സപ്ത-യിൽ മെയ് 9ന് സംഘടിപ്പിക്കുന്നു. ‘വയനാട് ഇനിഷ്യേറ്റീവ് ഫോർ ഫ്യൂച്ചർ ഇമ്പാക്ട് (വൈഫൈ25)’ എന്ന ഈ സ്വപ്ന മുന്നേറ്റത്തിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സംഷാദ് മരയ്ക്കാർ പ്രകാശനം ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള 62 സ്ഥാപനങ്ങളും ഫണ്ട് ആവശ്യമുള്ള വകുപ്പുകളും മുഖാമുഖം സംവദിക്കുന്ന ഈ വേദി, ജില്ലയിലെ സമഗ്ര വികസന പ്രവർത്തനങ്ങൾക്ക് പുതുജീവൻ പകരുന്ന വേദി കൂടിയാകും

Leave a Reply

Your email address will not be published. Required fields are marked *