Knock out drugs ബ്ലോക്ക് തല ഫുഡ്ബോൾ മത്സരം സംഘടിപ്പിച്ചു

തലപ്പുഴ: Konck out drugs 2025 എന്ന പേരിൽ വയനാട് ജില്ല പോലീസിന്റെ കീഴിൽ നടത്തിവരുന്ന ലഹരി വിരുദ്ധ ഫുട്ബോൾ കാർണിവൽ 5.5 2025 തീയതി രാവിലെ 09:00 മണി മുതൽ തലപ്പുഴ 44 മൈൽ ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചു.വെള്ളമുണ്ട സബ് . ഇൻസ്പെക്ടർ സാദിർ തലപ്പുഴയുടെ അദ്ധ്യക്ഷതയിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയ് പരിപാടി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസീസ് വാളാട് , ജില്ലാ പഞ്ചായത്ത് മെമ്പർ മീനാക്ഷി രാമൻ, ഫുട്ബോൾ കോച്ച് റസാക്ക് മാസ്റ്റർ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വയനാട് ജില്ല ജനമൈത്രി അസിസ്റ്റൻറ് നോഡൽ ഓഫീസർ ശശിധരൻ എസ് ഐ . ലഹരി വിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
8 ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ ഷൂട്ടൗട്ടിലൂടെ ജോളി എഫ് സി തലപ്പുഴയെ പരാജയപ്പെടുത്തി ചലഞ്ചേഴ്സ് എഫ് സി വെള്ളമുണ്ട ജേതാക്കളായി.വിജയികൾക്ക് മാനന്തവാടി ഡിവൈഎസ്പി വിശ്വംഭരൻ ട്രോഫികൾ വിതരണം ചെയ്തു.അനുമോദന ചടങ്ങിൽ വാർഡ് മെമ്പർ ശബിത ടീച്ചർ, അജീബ് കോമാച്ചി, സി.പി മുഹമ്മദ് തൂവക്കുന്ന്, എസ് ഐ പ്രകാശൻ ,എസ് ഐ സാജു ലിയോ തോമസ് എന്നിവർ പങ്കെടുത്തു. എക്സൈസ് ഓഫീസർ മൻസൂർ,ജനമൈത്രി ബീറ്റ് ഓഫീസർ അലി സി എം. സിവിൽ പോലീസ് ഓഫീസർ ഷദീർ കെ.എം, സാജർ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *