കുഞ്ഞോം: ഡബ്ലു എം ഒ ശരീഫ ഫാത്വിമ തഹ്ഫീളുൽ ഖുർആൻ സെന്റർ,ശരീഫ ഫാത്വിമ ഖുർആനിക് റിസോഴ്സ് ബ്ലോക്കിന് ശിലാസ്ഥാപനം നിർവഹിച്ചു.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ശിലാസ്ഥാപന കർമ്മത്തിന് നേതൃത്വം നൽകിയത്.തങ്ങളുടെ മാതാവിന്റെ പേരിലുള്ള ഏറ്റവും വലിയ സ്മാരകത്തിനാണ് ഡബ്ലു എം ഒ തിരി കൊളുത്തിയത് എന്ന് ഉദ്ഘാടന ഭാഷണത്തിൽ തങ്ങൾ പറഞ്ഞു.സ്ഥാപനത്തിലെ വിദ്യാർത്ഥി ഹാഫിള് മുഹമ്മദ് സാദിൻ ഖിറാഅത് പാരായണം ചെയ്തു.യോഗത്തിൽ ഡബ്ലു എം ഒ ജനറൽ സെക്രട്ടറി കെ കെ അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു.സയ്യിദ് അഹ്മദ് സഈദ് ജിഫ്രി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു.മഹല്ല് ഖത്വീബ് ഉസ്താദ് ജംഷീർ ബാഖവി ആമുഖ ഭാഷണം നടത്തി.ഖുർആൻ കോളേജ് പ്രിൻസിപ്പാൾ ഹാഫിള് സാജിർ തർഖവി ഹൈതമി സ്വാഗതം പറഞ്ഞു.സ്വാഗത സംഘം കൺവീനർ കെ സി അസീസ് കോറോം പ്രൊജക്ട് വിശദീകരണം നടത്തി..മുഖ്യ പ്രഭാഷണം ഉസ്താദ് ആബിദ് ഹുദവി നിർവഹിച്ചു. മുഖ്യാതിദികളായി അഷ്റഫ് ബി പി എൽ,ഹാരിസ് സാഹിബ് ഹൈദരാബാദ് എന്നിവർ പങ്കെടുത്തു.ഡബ്ലു എം ഒ ഖുർആൻ കോളേജ് കൺവീനർ പി സി ആലിക്കുട്ടി ഹാജി,ഡബ്ലു എം ഒ വൈസ് പ്രസിഡന്റ് മായൻ മണിമ,അണിയാരത് മമ്മൂട്ടി ഹാജി,മുജീബ് ഫൈസി,സി പി മൊയ്തു ഹാജി,പടയൻ മമ്മൂട്ടി ഹാജി,അഹ്മദ് മാസ്റ്റർ,കുഞ്ഞോം മഹല്ല് സെക്രട്ടറി എം കെ അബൂബക്കർ,മഹല്ല് പ്രസിഡന്റ് കെ സി മൊയ്തു ഹാജി,വർക്കിംഗ് കൺവീനർ മുസ്തഫ മൊന്തോളൻ,സബ് കമ്മിറ്റി ജോയിൻ കൺവീനർ ടി കെ മമ്മൂട്ടി ഹാജി,സ്വാഗത സംഘം ട്രഷറർ വി സി ഹംസ ഹാജി,മഹല്ല് ചെയർമാൻ ആർ വി പി ഇബ്രാഹിം ഹാജി,എം ബാപ്പുട്ടി ഹാജി മേപ്പാടി,ടി ഹംസ സാഹിബ് മേപ്പാടി,പിലാക്കണ്ടി ഇബ്രാഹിം ഹാജി,ഡബ്ലു എം ഒ എക്സിക്കുട്ടീവ് അംഗങ്ങൾ,സബ് കമ്മിറ്റി മെമ്പർമാർ,സമീപ പ്രദേശങ്ങളിലെ മഹല്ല് ഭാരവാഹികൾ,ഖതീബുമാർ,മഹല്ല് നിവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
ശരീഫ ഫാത്തിമ ഖുർആനിക് റിസോഴ്സ് ബ്ലോക്കിന് ശിലാസ്ഥാപനം നിർവഹിച്ചു
