മാനന്തവാടി: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അതിവർഷ ആനുകൂല്യം രണ്ടാം ഗഡു വിതരണ ഉദ്ഘാടനം ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ നിർവഹിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ എക്സി. ഓഫിസർ ചന്ദ്രജ കിഴക്കെയിൽ അധ്യക്ഷത വഹിച്ചു. കെ സ് കെ ടി യു സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, കെ ഹംസ, അഷ്‌റഫ് പൂലാടാൻ, അബു ഗൂഡലായി, ജിഷ ജോസ്, രഞ്ജിനി എന്നിവർ സംസാരിച്ചു. ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന പരിഷ്കരണങ്ങളെപ്പറ്റിയും ആനുകൂല്യങ്ങളെ പറ്റിയും അനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസം ഉണ്ടാവാതെ അംഗങ്ങളുടെ ആധാർ, ബാങ്ക് വിവരങ്ങൾ, ഫോട്ടോ എന്നിവ അപ്ഡേറ്റ് ചെയുന്നതിനെപ്പറ്റിയും ചെയർമാൻ സംസാരിച്ചു.
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അതിവർഷ ആനുകൂല്യം വിതരണ ഉദ്ഘാടനം നടത്തി
