വൈത്തിരി : പൊഴുതന വയോജന കൂട്ടായ്മയുടേയും ജനമൈത്രി പോലീസിൻ്റെയും നേതൃത്വത്തിൽ പൊഴുതന പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു. പരിപാടി പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ഡി വൈ എസ് പി പി എൽ ഷൈജു ലഹരി വിരുദ്ധ ക്ലാസെടുക്കുകയും ജനമൈത്രി പോലീസ് വയനാട് ജില്ല അസി. നോഡൽ ഓഫീസർ കെ എം ശശിധരൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. വയോജന കൂട്ടായ്മയുടെ പ്രസിഡണ്ട് കെ പി വിശ്വനാഥൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ബാബു ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി കെ മൊയ്തീൻ കുട്ടി, എം ഫ്രാൻസിസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷാഹിന ഷംസുദ്ദീൻ, കെ കെ ജോസ് എന്നിവർ സംസാരിച്ചു.
ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു
