കൽപ്പറ്റ . ലഹരി വിപത്ത് തടയാൻ അതിന്റെ ലഭ്യത തടയുകയാണ് വേണ്ടതെന്നും അക്കാര്യത്തിൽ സർക്കാരിന്റെ നടപടികൾ തൃപ്തികരമല്ലെന്നും നടപടികൾ ശക്തമാക്കണമെന്നും കെ എസ് ടി യു സംസ്ഥാന വനിതാ ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ എസ് ടി യു വനിതാ വിംഗ് സംസ്ഥാന ദ്വിദിന സഹവാസക്യാമ്പിന്റെ സമാപന സമ്മസമ്മേളനം പാണക്കാട് സയ്യിദത്ത് സജ്ന സഖാഫ് ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ എം പി ശരീഫയുടെ അധ്യക്ഷത വഹിച്ചു. കെ എസ് ടി യു നാൾവഴികളിലൂടെ എന്ന സെഷൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് അവതരിപ്പിച്ചു. കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദുള്ള, ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദലി, ട്രഷറർ സിദ്ദിഖ് പറോക്കോട് വൈസ് പ്രസിഡന്റ് പി ടി എം ഷറഫുന്നിസ, ജോയിന്റ് സെക്രട്ടറി എൻ കെ ഷാഹിന, കെ എസ് ടി യു മുൻ സംസ്ഥാന വനിതാ വിംഗ് ചെയർപേഴ്സൺ സി ഇ റഹീന, വനിതാ വിംഗ് സംസ്ഥാന ഭാരവാഹികളായ എസ് സൗഫിദ, എം വി ഷാനിബ, സീന മോൾ, പി സജീന, സി ആമിന എന്നിവർ പ്രസംഗിച്ചു.ജനറൽ കൺവീനർ കെ എം സാലിഹ സ്വാഗതവും പി സാജിദ നന്ദിയും പറഞ്ഞു.
ലഹരി വിപത്ത്: സർക്കാർ നടപടി ശക്തമാക്കണം; കെ എസ് ടി യു വനിതാ വിംഗ്
