കണിയാമ്പറ്റ: ഗ്ലോബൽ കെഎംസിസിയും, ദയാ പോളി ക്ലിനിക് ആർദ്രം ക്രിട്ടിക്കൽ മെഡിക്കൽ സ്ക്കിമിന്റെ പ്രഖ്യാപനവും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നടത്തി
മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂരിഷ ചേനോത്ത് നിർവഹിച്ചു.
ഗ്ലോബൽ കെഎംസിസിയും ദയപോളി ക്ലിനിക്കും സംയുക്തമായി നടപ്പിലാക്കുന്ന ആർദ്രം പദ്ധതിയുടെ ഉദ്ഘാടനം കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് വി പി ഷുക്കൂർ ഹാജി നിർവഹിച്ചു
*ആർദ്രം” പദ്ധതി*
*(ഫോർത്ത് സ്റ്റേജ് ക്യാൻസർ രോഗികൾ,കിഡ്നി രോഗം മൂലം വലിയ പ്രയാസം അനുഭവിക്കുന്ന വർക്കുള്ളഎമർജൻസി ഹോസ്പിറ്റൽ ബെഡ് ട്രീറ്റ് മെൻറ്)*
*ജീവകാരുണ്യ മേഖലയിലെ സ്തുത്യർഹമായ സേവനം ചെയ്തുവരുന്ന കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി കഴിഞ്ഞ 6 വർഷം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഏറ്റവും അർഹതപ്പെട്ട നിരാലമ്പരായ രോഗികൾക്ക് വേണ്ടി വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്*
ഗഫൂർ പാറമ്മൽ അധ്യക്ഷനും ദയ പോളി ക്ലിനിക് ഡയറക്ടർ ഹക്കീം വി പി സി സ്വാഗതവും സുഹയ്സ് അണിയേരി നന്ദിയും പറഞ്ഞു.എൻ കുഞ്ഞമ്മദ് സാഹിബ്,സീനത്ത് തൻവീർ,റഫീഖ് കെ,
ഷാജി ചോമയിൽ, ഷാജി കെ കെ ,ജലീൽ മോയിൻ,റഷീദ് മുളപറമ്പത് ,ആബിദ് കണിയാമ്പറ്റ തുടങ്ങിയവർ സംസാരിച്ചു.
