കോറോം : നന്മ ജീവകാരുണ്യ കൂട്ടായ്മയും മാനന്തവാടി മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കുമായി ചേർന്ന് രക്ത ദാന ക്യാംപ് നടത്തി. നന്മ പ്രസിഡൻ്റ് കെ.കെ. ഷംസു സ്വാഗതം പറഞ്ഞു
തൊണ്ടർനാട് എഫ്എച്ച് മെഡിയ്ക്കൽ ഓഫിസർ ഡോ. നസീഫ് രക്തം നൽകി ഉദ്ഘാടനം ചെയ്തു. തൊണ്ടർനാട് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ
മൈമൂന അബ്ദുള്ള അധ്യക്ഷത വഹിച്ചു.
സ്ഥലം മാറിപ്പോകുന്ന കാനറാ ബാങ്ക് മാനേജർ സി.ജെ. ജോയിക്ക് എ. സി. ഹാഷിം ഉപഹാരം നൽകി. നന്മ പ്രസിഡൻ്റ് കെ.കെ. ഷംസു , ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ്, പഞ്ചായത്ത് അംഗം
കെ.വി.ഗണേശൻ, വി.പി. മുഹമ്മദലി, റംല ജമാൽ, കെ. ജാഫർ എന്നിവർ പ്രസംഗിച്ചു. ക്യാംപിന് ബ്ലഡ് ബാങ്ക് മെഡിയ്ക്കൽ ഓഫിസർ ഡോ. ദിവ്യ, സിബി മാത്യു, മുസ്തഫ പാണ്ടിക്കടവ് മുതലായവർ നേതൃത്വം നൽകി.
രക്ത ദാന ക്യാംപും യാത്രയയപ്പും നടത്തി കോറോം : നന്മ ജീവകാരുണ്യ കൂട്ടായ്മയും മാനന്തവാടി മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കുമായി ചേർന്ന് രക്ത ദാന ക്യാംപ് നടത്തി. നന്മ പ്രസിഡൻ്റ് കെ.കെ. ഷംസു സ്വാഗതം പറഞ്ഞു തൊണ്ടർനാട് എഫ്എച്ച് മെഡിയ്ക്കൽ ഓഫിസർ ഡോ. നസീഫ് രക്തം നൽകി ഉദ്ഘാടനം ചെയ്തു. തൊണ്ടർനാട് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ മൈമൂന അബ്ദുള്ള അധ്യക്ഷത വഹിച്ചു. സ്ഥലം മാറിപ്പോകുന്ന കാനറാ ബാങ്ക് മാനേജർ സി.ജെ. ജോയിക്ക് എ. സി. ഹാഷിം ഉപഹാരം നൽകി. നന്മ പ്രസിഡൻ്റ് കെ.കെ. ഷംസു , ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ്, പഞ്ചായത്ത് അംഗം കെ.വി.ഗണേശൻ, വി.പി. മുഹമ്മദലി, റംല ജമാൽ, കെ. ജാഫർ എന്നിവർ പ്രസംഗിച്ചു. ക്യാംപിന് ബ്ലഡ് ബാങ്ക് മെഡിയ്ക്കൽ ഓഫിസർ ഡോ. ദിവ്യ, സിബി മാത്യു, മുസ്തഫ പാണ്ടിക്കടവ് മുതലായവർ നേതൃത്വം നൽകി.
