തലപ്പുഴ: പാർട്ടിയുടെ പ്രഥമ അധ്യക്ഷനെയും, നിലവിലെ അധ്യക്ഷനെയുമടക്കം കള്ളക്കേസ് ചുമത്തി ജയിലടച്ചാൽ പാർട്ടിയെ പൂട്ടികെട്ടാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്നും, എല്ലാവിധ പ്രതിസന്ധികളെയും അഭിമുഖീകരിക്കാൻ പാർട്ടി സന്നദ്ധമാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി.നാസർ.
തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി കാപ്പിക്കളത്തു സംഘടിപ്പിച്ച പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാർ സൃഷ്ടിക്കുന്ന പൊതുബോധത്തിന് അടിമപ്പെടാൻ സോഷ്യൽ ഡമോക്രാറ്റുകൾ തയ്യാറല്ലെന്നും ന്യൂന പക്ഷങ്ങൾക്ക് നേരെ അവർ നടത്തുന്ന അതിക്രമങ്ങളെ അവസാന സോഷ്യൽ ഡമോക്രാറ്റും മണ്ണോടു ചേരുന്നത് വരെ എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിക്ക് പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ ടി അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, മാനന്തവാടി മണ്ഡലം സെക്രട്ടറി സജീർ എം.ടി എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് സെക്രട്ടറി ഷൗക്കത്തലി കെ സ്വാഗതവും, ട്രഷറർ മുജീബ് നന്ദിയും പറഞ്ഞു.
