കല്‍പ്പറ്റ: തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഡിസംബര്‍ ആറിനു നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം വിജയിപ്പിക്കുന്നതിനു ജില്ലാതല സ്വാഗതസംഘം രൂപീകരിച്ചു. ഇതിനായി ചേര്‍ന്ന യോഗത്തില്‍ വര്‍ഗീസ് വട്ടേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘാടക സമിതി അംഗം വേണുഗോപാല്‍ കുനിയില്‍, കെ.വി. പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.ജി. മോഹന്‍ദാസ്(ചെയര്മാന്), പി.സി. ജോണ്‍, ബിജി ലാലിച്ചന്‍(വൈസ് ചെയര്മാന്മാര്), എം.കെ. ഷിബു(കണ്‍വീനര്‍), രാജന് പൂമല, എം.കെ. കൃഷ്ണന് കുട്ടി(ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം: ജില്ലാതല സ്വാഗതസംഘം രൂപീകരിച്ചു
