മീനങ്ങാടി : അപ്പാട് എസ് എൻ ഡി പി 1828 ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ വിശേഷാൽ പൊതുയോഗവും ചെറു തൊടുകയിൽ കുട്ടൻ സ്മാരക വിദ്യാഭ്യാസ സഹായനിധി വിതരണവും നടത്തി. എസ്എൻഡിപി ബത്തേരി യൂണിയൻ ചെയർമാൻ അഡ്വ. എൻ .കെ .ബാബുരാജ് ഉദ്ഘാടനം ചെയ്തു .ഭരതനാട്യത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ മൃദംഗ നാദം 20 24 പ്രോഗ്രാമിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്കുള്ള ഉപഹാര സമർപ്പണം എസ്എൻഡിപി ബത്തേരി യൂണിയൻ കൺവീനർ എൻ. കെ. ഷാജി നിർവഹിച്ചു .ശാഖാ സെക്രട്ടറി പി .ബിന്ദു, പി .സി. ബിജു, എം. ഡി. സാബു, രോഹ്ന ബിജു, കെ. എം. ദാസ്, എം. ആർ .ശശിധരൻ, സി.കെ .ദിവാകരൻ, ആർ. പി. നളിനി എന്നിവർ സംസാരിച്ചു
