മുണ്ടക്കൈ ഉരുൾപൊട്ടൽ; ദുരിത ബാധിതരുടെ വാടക തുക ഉടൻ നൽകണം:- എസ് ഡി പി ഐ

മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടലിൽ സകലതും നഷ്ടപ്പെട്ട് വാടക വീടുകളിൽ കഴിയുന്നവരുടെ മാസ വാടക കുടിശ്ശിക സർക്കാർ ഉടൻ നൽകണമെന്ന് എസ്‌ഡിപിഐ കൽപ്പറ്റ മണ്ഡലം സെക്രട്ടറി ജാഫർ എം ആവശ്യപ്പെട്ടു.

എല്ലാ മാസവും ആറാം തിയ്യതിക്ക് മുൻപ് ലഭിക്കുമെന്ന് സർക്കാർ ഉറപ്പ് പറഞ്ഞ വാടക തുക മാസങ്ങളായി ലഭിച്ചിട്ടില്ല. ആയതിനാൽ തന്നെ അറുന്നൂറോളം കുടുംബങ്ങൾ നിലവിൽ പ്രതിസന്ധി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
കോടികൾ ദുരിത ബാധിതരുടെ പേരിൽ സർക്കാരിന്റെ കയ്യിൽ കെട്ടിക്കിടക്കുമ്പോഴാണ് ഈ അവസ്ഥ.

ഇരകളെ ചേർത്ത് പിടിക്കുമെന്ന് ആവർത്തിച്ച് വീമ്പടിക്കുന്ന സർക്കാർ അവരുടെ വാർഷിക പരിപാടിക്ക് വേണ്ടി കോടികൾ പൊടി പൊടിക്കുമ്പോൾ നിസാരമായ വാടക തുകയുടെ കുടിശ്ശിക കൃത്യസമയത്തു നൽകാതെ ഇരകളെ വഞ്ചിച്ചികൊണ്ടിരിക്കുകയാണ്.

ഇതിനെതിരെ പൊതു ജനങ്ങൾ പ്രതികരിക്കണമെന്നും വാടക കുടിശ്ശിക ഉടൻ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *