തരുവണ : തൊണ്ണമ്പറ്റ കുന്നുമ്മൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ നിന്നും ആർഎസ്എസ് ശാരീരിക് ശിക്ഷകിന് ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് നാട്ടുകാരുടെ ആശങ്ക അകറ്റണമെന്നും എസ്ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി.
ഗ്യാസിൽ നിന്ന് പൊള്ളലേറ്റതാണെന്ന് പറയുമ്പോഴും ഗവണ്മെന്റ് ആശുപത്രികളിൽ ചികിത്സ തേടാതെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയത് ദുരൂഹത വർദ്ധിപ്പിക്കുകയാണ്. സ്ഫോടക വസ്തുവിന്റെ പരിശീലനത്തിനിടെയോ / നിർമാണത്തിന്റെയിടയോ ആണ് പൊള്ളലേറ്റിട്ടുള്ളതെന്ന് പാർട്ടി സംശയിക്കുന്നു.അത് കൊണ്ട് തന്നെ പോലീസ് അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും സത്യം വെളിച്ചത്തു കൊണ്ട് വരണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ഷംസുദ്ദീൻ സി എച്ച് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി മുസ്തഫ കെ, മോയി, അയ്യൂബ്, മുനീർ പി തുടങ്ങിയവർ പങ്കെടുത്തു.
