ചെന്നൈ: ചെന്നൈയിൽ ഇന്ന് ചേർന്ന മുസ്‌ലിം ലീഗ് ദേശീയ കൌൺസിൽ യോഗത്തിൽ പുതിയ ദേശീയ കമ്മിറ്റിയ നിലവിൽ വന്നു. തമിഴ്നാട് നിന്നുള്ള ഖാദർ മൊയ്‌ദീൻ ദേശീയ പ്രസിഡന്റും കേരളത്തിൽ നിന്നുള്ള പി കെ കുഞ്ഞാലികുട്ടി ദേശീയ സെക്രട്ടേറിയുമായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയിൽ ആണ് വയനാട്ടുകാരിയായ ജയന്തി രാജനും സെക്രട്ടറി ആയി ഇടം നേടിയത്. എഴുത്തുകാരിയും ആക്റ്റീവിസ്റ്റും ദേശീയ അവാർഡ് ജേതാവുമായ ഫാത്തിമ മുസഫറും വനിതാകളായ സെക്രട്ടേറിമാരിൽ ഉണ്ട്. പുൽപള്ളി ഇരുളം സ്വദേശിയായ ജയന്തി മുമ്പ് കെല്ലൂർ ഡിവിഷനിൽ നിന്നും പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായിട്ടുണ്ട്. രാജൻ ആണ് ഭർത്താവ്.
രണ്ട് മക്കൾ ഉണ്ട്.
മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയായി വയനാട്ടുകാരി തിരഞ്ഞെടുക്കപ്പെട്ടു
