യൂത്ത് കോൺഗ്രസ്‌ യുവ ജാഗ്രത പദയാത്രയുടെ പോസ്റ്റർ പ്രകാശനം ചെയ്തു

കൽപ്പറ്റ :യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 31 ന് നടത്തുന്ന യുവ ജാഗ്രത പദയാത്രയുടെ പോസ്റ്റർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ പ്രകാശനം ചെയ്തു. രാസ ലഹരിയുടെ വ്യാപനത്തിനെതിരെയും ,സംസ്ഥാനത്തെ ക്രമസമാധാന തകർച്ചക്കെതിരെയും വയനാടിനോടുള്ള കേന്ദ്ര കേരള സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ചുമാണ് യൂത്ത് കോൺഗ്രസ് മുട്ടിൽ മുതൽ കൽപ്പറ്റ വരെ പദയാത്ര നടത്തുന്നത്. ‎ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ ജോയ് അധ്യക്ഷത വഹിച്ചു. അഡ്വ. ടി സിദ്ദിഖ് എംഎൽഎ, ഐസി ബാലകൃഷ്ണൻ എംഎൽഎ, എൻ ഡി അപ്പച്ചൻ, പി പി ആലി, ലയണൽ മാത്യു, ഹർഷൽ കോന്നാടൻ, ബിൻഷാദ് കെ ബഷീർ, മുത്തലിബ് പഞ്ചാര, ഷാഫി പുൽപ്പാറ, മുഹമ്മദ് ഫെബിൻ, സുഹൈൽ കമ്പളക്കാട്, ലിറാർ പറളിക്കുന്ന് , ബേസിൽ സാബു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *