കൽപ്പറ്റ : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ ജി ഒ എ ) 59-ാം സംസ്ഥാന സമ്മേളനത്തിന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലെ എൻ പി പ്രമോദ് കുമാർ നഗറിൽ തുടക്കമായി. സംസ്ഥാന പ്രസിഡന്റ് ഡോ.എസ് ആർ മോഹനചന്ദ്രൻ പതാക ഉയർത്തി പ്രതിനിധികളെ അഭിവാദ്യം ചെയ്തു. സംസ്ഥാന സെക്രട്ടറി എം എൻ ശരത്ചന്ദ്രലാൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ ബിന്ദു വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന യാത്രയയപ്പ് സമ്മേളനം സി ഐ ടി യു സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ സംസ്ഥാന പ്രസിഡന്റായി ഡോ. എസ് ആർ മോഹനചന്ദ്രനെയും ജനറൽ സെക്രട്ടറിയായി എം ഷാജഹാനെയും ട്രഷററായി എ ബിന്ദുവിനെയും കൽപ്പറ്റയിൽ ചേർന്ന 59-ാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. പ്രവർത്തന റിപ്പോർട്ടിന്മേലും വരവ് ചെലവ് കണക്കിന്മേലും നടന്ന ചർച്ചകൾക്ക് ജനറൽ സെക്രട്ടറി എം ഷാജഹാനും ട്രഷറർ എ ബിന്ദുവും മറുപടി പറഞ്ഞു.
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി
