ഒ വി സനൽകുമാറിന്റെ വിയോഗംപുരോഗമന പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടം: സിപിഐ എം

കൽപ്പറ്റ: സിപിഐ എം ജില്ലാ കമ്മിറ്റിയുടെ രൂപീകരണകാലം മുതൽ നിർണായക സാന്നിധ്യമായിരുന്ന ഒ വി സനൽകുമാറിന്റെ വിയോഗം ജില്ലയിലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി അനുശോചിച്ചു. ട്രേഡ്യൂണിയൻ പ്രസ്ഥാനങ്ങളടക്കം ജില്ലയിൽ കെട്ടിപടുക്കുന്നതിന്റെ പ്രാരംഭകാലത്തെ നേതൃത്വത്തെയാണ് നഷ്ടമായത്. പ്രഥമ ജില്ലാ കമ്മിറ്റിയിലെ അംഗമാണ്. വയനാട് ജില്ലാ രൂപീകരണത്തിലേക്ക് ഉൾപ്പെടെ നയിച്ച കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്നു. പൊതുപ്രവർത്തന ജീവിതത്തിൽ ജില്ലാ പഞ്ചായത്ത് അംഗമായും തിളങ്ങി. അഭിഭാഷകനായി നിറഞ്ഞുനിന്ന് അഭിഭാഷകരെയും പുരോഗമന ആശയങ്ങൾക്കൊപ്പം അണിനിരത്തി. സിപിഐ എമ്മിന്റെ ജില്ലയിലെ ചരിത്രത്തിൽ ഉജ്വല സാന്നിധ്യമായിരുന്ന സനൽകുമാറിന്റെ ഓർമകൾ വരുംകാല പോരാട്ടങ്ങൾക്ക് കരുത്താകുമെന്നും ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *