Headlines

സമഗ്രയോഗയുടെ ആദരവ് ഡോ.ആത്മദേവിൽനിന്നും ജുനൈദ്കൈപ്പാണി ഏറ്റുവാങ്ങി മാനന്തവാടി: സമഗ്ര യോഗ & മെഡിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ മികച്ച ജനപ്രതിനിധിക്കുള്ള നിരവധി സംസ്ഥാന-ദേശീയ-അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ ആദരിച്ചു. മാനന്തവാടി ജി.വി.എച്ച്‌.എസ്.എസിൽ നടന്ന ചടങ്ങിൽ പ്രമുഖ യോഗാചാര്യൻ ഡോ. ആത്മദേവ് ദാമോദരൻ അടിയോടി ഉപഹാരം കൈമാറി. സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ ജുനൈദ് കൈപ്പാണി ഒട്ടേറെ മാതൃകാ പ്രവർത്തനങ്ങൾ നടത്തി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ജനപ്രതിനിധിയാണ്‌. മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം, മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം,ഏറ്റവും കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലുള്ള ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്,മികച്ച ജില്ലപഞ്ചായത്ത്‌ അംഗ ത്തിനുള്ള ദേശീയ വികസന ഏജൻസി സെൻട്രൽ ഭാരത് സേവക് പുരസ്‌കാരം,മികച്ച സാമൂഹ്യപ്രവർത്തകനുള്ള കൗമുദി ജനരത്ന അവാർഡ്, കാർഷികാവബോധ പ്രവർത്തനങ്ങൾക്ക് ഗൗരവമായ ഇടപെടൽ നടത്തിയ മാതൃകാ ജനപ്രതിനിധിക്കുള്ള ഡൽഹി കൃഷിജാഗരൺ പുരസ്‌കാരം, ശ്രീനാരായണ സാഹിത്യ പരിഷത്ത് അവാർഡ്, ധാർമികതാ മാസിക അവാർഡ്, വേൾഡ് ക്ലാസ്സ് എക്സലൻസി അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾക്ക് ജുനൈദ് കൈപ്പാണി അർഹനായിട്ടുണ്ട്. വിവിധ വിഷയങ്ങൾ പ്രമേയമാക്കി ഏഴ് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേധിയാകുന്നുവെ ന്ന് തൃണമൂല തല ത്തിൽ നടത്തിയ മൗലികവും സമഗ്രവുമായ പഠനത്തിന്റ നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന ജുനൈദ് കൈപ്പാണിയുടെ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ എന്ന ഗ്രന്ഥം വൈജ്ഞാനിക മേഖലയിൽ ശ്രദ്ധേയ സംഭാവന നൽകിയ ഒന്നാണ്. പ്രസ്തുത പഠനഗ്രന്ഥത്തിന് കൊൽക്കത്ത റെഡ് വെൽ ഫൗണ്ടേഷന്റെ രവീന്ദ്രനാഥ ടാഗോർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സെൻട്രൽ വെൽഫയർ കൗൺസിൽ ചെയർമാൻ പദവിയടക്കം നിരവധി സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ,ജീവകാരുണ്യ സംഘടനകളുടെ ജില്ലാ-സംസ്ഥാന-ദേശീയ- ചുമതലകളും വഹിക്കുന്നുണ്ട്. കേരളത്തിനകത്തും പുറത്തുമായി പ്രസംഗകലയിൽ തൽപരരായ ആളുകൾക്ക് പ്രസംഗ പരിശീലനം നൽകുന്ന 2014 ൽ സ്ഥാപിതമായ ലെറ്റ്സ് സ്ക്കൂൾ ഓഫ് പബ്ലിക് സ്പീക്കിങ് സംവിധാനത്തിന്റെ ഫൗണ്ടറും ഡയറക്ടറുമാണ്.

മാനന്തവാടി: സമഗ്ര യോഗ & മെഡിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ മികച്ച ജനപ്രതിനിധിക്കുള്ള നിരവധി സംസ്ഥാന-ദേശീയ-അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ ആദരിച്ചു.
മാനന്തവാടി ജി.വി.എച്ച്‌.എസ്.എസിൽ നടന്ന ചടങ്ങിൽ
പ്രമുഖ യോഗാചാര്യൻ
ഡോ. ആത്മദേവ് ദാമോദരൻ അടിയോടി ഉപഹാരം കൈമാറി.

സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ ജുനൈദ് കൈപ്പാണി ഒട്ടേറെ മാതൃകാ പ്രവർത്തനങ്ങൾ നടത്തി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ജനപ്രതിനിധിയാണ്‌.
മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം
അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം ,
ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള
ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം,
മാതൃകാ പൊതുപ്രവർത്തകനുള്ള
സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം,ഏറ്റവും കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലുള്ള ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്,മികച്ച ജില്ലപഞ്ചായത്ത്‌ അംഗ ത്തിനുള്ള ദേശീയ വികസന ഏജൻസി സെൻട്രൽ ഭാരത് സേവക് പുരസ്‌കാരം,മികച്ച സാമൂഹ്യപ്രവർത്തകനുള്ള കൗമുദി ജനരത്ന അവാർഡ്, കാർഷികാവബോധ പ്രവർത്തനങ്ങൾക്ക് ഗൗരവമായ ഇടപെടൽ നടത്തിയ മാതൃകാ ജനപ്രതിനിധിക്കുള്ള ഡൽഹി കൃഷിജാഗരൺ പുരസ്‌കാരം,
ശ്രീനാരായണ സാഹിത്യ പരിഷത്ത് അവാർഡ്, ധാർമികതാ മാസിക അവാർഡ്, വേൾഡ് ക്ലാസ്സ് എക്സലൻസി അവാർഡ്
തുടങ്ങി നിരവധി അംഗീകാരങ്ങൾക്ക് ജുനൈദ് കൈപ്പാണി അർഹനായിട്ടുണ്ട്.
വിവിധ വിഷയങ്ങൾ പ്രമേയമാക്കി ഏഴ് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേധിയാകുന്നുവെ ന്ന് തൃണമൂല തല ത്തിൽ നടത്തിയ മൗലികവും സമഗ്രവുമായ പഠനത്തിന്റ
നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന ജുനൈദ് കൈപ്പാണിയുടെ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ എന്ന ഗ്രന്ഥം വൈജ്ഞാനിക മേഖലയിൽ ശ്രദ്ധേയ സംഭാവന നൽകിയ ഒന്നാണ്. പ്രസ്തുത പഠനഗ്രന്ഥത്തിന്
കൊൽക്കത്ത റെഡ് വെൽ ഫൗണ്ടേഷന്റെ
രവീന്ദ്രനാഥ ടാഗോർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

സെൻട്രൽ വെൽഫയർ കൗൺസിൽ ചെയർമാൻ പദവിയടക്കം
നിരവധി സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ,ജീവകാരുണ്യ സംഘടനകളുടെ ജില്ലാ-സംസ്ഥാന-ദേശീയ- ചുമതലകളും വഹിക്കുന്നുണ്ട്.

കേരളത്തിനകത്തും പുറത്തുമായി പ്രസംഗകലയിൽ തൽപരരായ ആളുകൾക്ക് പ്രസംഗ പരിശീലനം നൽകുന്ന 2014 ൽ സ്ഥാപിതമായ ലെറ്റ്സ് സ്ക്കൂൾ ഓഫ് പബ്ലിക് സ്പീക്കിങ് സംവിധാനത്തിന്റെ ഫൗണ്ടറും ഡയറക്ടറുമാണ്.

Leave a Reply

Your email address will not be published. Required fields are marked *