ജമാഅത്തെ ഇസ്ലാമി: ടി.പി യൂനുസ് ജില്ല പ്രസിഡൻ്റ്, ഒ. അഷ്റഫ് ജന. സെക്രട്ടറി

കൽപ്പറ്റ: സങ്കുചിത ദേശീയതയുടെ പേരിൽ രാജ്യത്ത് ആൾക്കൂട്ട ആക്രമണം വർധിക്കുന്നത് ഏറെ ആശങ്കാജനകമാണ് എന്ന് ജമാഅത്തെ ഇസ് ലാമി ജില്ലാ സമിതി വിലയിരുത്തി. ആൾക്കൂട്ട ആക്രമണത്തിന് വിധേയമായി കൊല്ലപ്പെട്ട പുൽപ്പള്ളിയിലെ അഷ്റഫിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് കൽപ്പറ്റയിൽ നടന്ന ജില്ലാ സമിതി തെരഞ്ഞെടുപ്പ് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ടായി ടി.പി യൂനുസ്, ജനറൽ സെക്രട്ടറിയായി ഒ.അഷ്റഫ്, വൈസ് പ്രസിഡണ്ടായി സി.കെ സമീർ, സെക്രട്ടറിമാരായി അബൂബക്കർ എം.പി, അബ്ദുൽ ജലീൽ എന്നിവരെ തെരഞ്ഞുത്തു.

ആബിദലി.കെ.എം (മസ്ജിദ് കൗൺസിൽ, ഖുർആൻ സ്‌റ്റഡി സെന്റർ), സിദ്ദീഖ്.വി.കെ (മലർവാടി), മുനവ്വർ.കെ.പി (ടീൻ ഇന്ത്യ), ജലീൽ.കെ (PR & Media), റഫീഖ് കോനൂർ (Social Media), സമീർ.സി.കെ (ജനസേവനം), മുഹമ്മദ്.പി.കെ (|PH) എന്നിവരെ കോഡിനേറ്റർമാരായും തെരഞ്ഞെടുത്തു. ജമാഅത്തെ ഇസ്‌ലാമി ശൂറ അംഗം ടി മുഹമ്മദ് നേതൃത്വം നൽകി.
May 19, 2025

Leave a Reply

Your email address will not be published. Required fields are marked *