കൽപറ്റ: അഞ്ച് പതിറ്റാണ്ടിലേറെയായി ചെന്നലോട് മഹല്ലിൽ ജീവകാരുണ്യ, സേവന മേഖലയിൽ പ്രവർത്തിക്കുന്ന യുവ കൂട്ടായ്മ യായ ഹിദായത്തുൽ ഇസ്‌ലാം യുവജന സംഘം വാർഷികം മെയ് 21, 22 തീയതികളിൽ ആഘോഷിക്കും.
ആശയറ്റവർക്ക് പ്രതീക്ഷയും, ആശ്രയവും , ആശ്വാസവുമായി നില കൊള്ളുന്ന ഹിദായത്കർ മപഥത്തിൽ പുതിയ അധ്യായങ്ങൾ രചിക്കുകയാണ്.വിധവകൾ, വീടില്ലാത്തവർ, രോഗികൾ, കടക്കെണിയിൽ കുരുങ്ങി കിടക്കുന്നവർ എന്നിവർക്കു സഹായ ഹസ്ത വുമായി ഹിദായത് നില കൊള്ളുന്നു.
ആഘോഷ പരിപാടികളിൽ ഇശൽ പാട്ടിൽ ഇടംനേടിയ ബഹു ത്വാഹാതങ്ങൾ & പാർട്ടി,
പ്രമുഖ വാഗ്മികളായ നൗഷാദ് ബാഖവി ചിറയിൻ കീഴ്, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ശുഐബ് ഹൈതമി, സഅദ് അസ്ഹരി, തുടങ്ങിയവർ സംബന്ധിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
