വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 മാനന്തവാടി:  വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി അമ്പുകുത്തി സഫാ മൻസിലിൽ സബാഹ് (33) ആണ് മരിച്ചത്.
മുൻ എംഎൽഎ പരേതനായ പി.പി.വി. മൂസയുടേയും, പരേതയായ ജമീല കൊയ്ത്‌തികണ്ടി (വിളമ്പുകണ്ടം) യുടേയും മകനാണ്. ശനിയാഴ്‌ച രാത്രി കൽപ്പറ്റയിൽ വെച്ചായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ സ്റ്റാർട്ട് ചെയ്‌ത് ഇൻഡിക്കേട്ടറിട്ട് റോഡിലേക്ക് ഇറക്കാൻ നോക്കുന്നതിനിടയിൽ ഒരു കാർ വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
തുടർന്ന് പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയുമായിരുന്നു. വയനാട്ടിൽ പ്രത്യേകിച്ച് മാനന്തവാടി മേഖലയിൽ കായികരംഗത്ത് സജീവമായിരുന്നു സബാഹ്. ഗുസ്തി, ക്രിക്കറ്റ് എന്നീ ഇനങ്ങളിൽ ധാരാളം അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
സഹോദരങ്ങൾ: മുഹമ്മദ് അസ്ല‌ം, അസ്ക്‌കർ അലി, ആബിദ, അബ്ദുൾ ഖാദർ, സജ്ന (ഖത്തർ), പരേതയായ സുനീറ.

Leave a Reply

Your email address will not be published. Required fields are marked *