പനമരം: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന വിഭാഗമായമെഡിക്കല്‍ ചാരിറ്റബിള്‍ ഹ്യൂമന്‍ സുരക്ഷാ ട്രസ്റ്റ്
(എംസിഎച്ച്) & കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയുമായി ചേര്‍ന്ന് മെയ് 25ന് രാവിലെ 8 മണി മുതല്‍ 2 മണി വരെ പനമരം കൈതക്കലിലുള്ള ഹിദായത്തുല്‍ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. പങ്കെടുക്കുന്നവര്‍ക്ക് ചികിത്സ സൗജന്യമാണെന്ന് എംസിഎച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പി മൊയ്തുട്ടി മൗലവി ജില്ലാ പ്രസിഡണ്ട് സി രവീന്ദ്രന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജംഷീദ് കിഴക്കയില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ റഷീന സുബൈര്‍. മജീദ് കൈതക്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 7356979110, 921540083
സംഘടനയുടെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്ക് മെഡിക്കൽ എക്യുമെൻ്റുകൾ റീഫിൽ ആയി വിതരണം ചെയ്തു്‌തു വരുന്നുണ്ട്. വയനാട് ജില്ലയിൽ കൈതക്കലിൽ സ്വന്തമായി ഓഫീസ് സംവിധാനത്തോടുകൂടി സംഘത്തിന്റെ പ്രവർത്തനം നടക്കുന്നുണ്ട്.
സൗജന്യ നേത്ര പരിശോധന ക്യാമ്പ് മെയ് 25ന്
