മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബോധവല്‍ക്കരണ ശിൽപശാല നടത്തി.

 

കല്‍പറ്റ: വയനാട് ജില്ലാ സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസും ജില്ലാ സാമൂഹിക നീതി വകുപ്പും സംയുക്തമായി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബോധവല്‍ക്കരണ ശിൽപശാല നടത്തി. പി ഡബ്ല്യുഡി റെസ്റ്റ് ഹൗസ് ഹാളില്‍ നടന്ന ശിൽപശാലയില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന ക്ഷേമ പദ്ധതികളെക്കുറിച്ചും അവയുടെ ഗുണഭോക്തൃ യോഗ്യതകളെക്കുറിച്ചും അപേക്ഷിക്കേണ്ട രീതികളെക്കുറിച്ചും വിശദമായി വിവിധ വകുപ്പ് പ്രതിനിധികള്‍ ക്ലാസ്സുകള്‍ നല്‍കി. സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.വി. പോക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹിക നീതി വകുപ്പ് മേധാവി കെ.ജെ.ജോണ്‍ ജോഷി ഉദ്ഘാടനം ചെയ്തു. ഡോ നിഖില ചന്ദ്രന്‍, ഡോ ഷിബിന ശശിധരന്‍, ശ്രീന്ന്വ.വി, ജി.ബിനീഷ്, ഡോ. ഷാജി വട്ടോളി പുരയ്ക്കല്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു. ഇ.വി. അബ്രഹാം, എം.പി. ജോര്‍ജ് മുണ്ടയ്ക്കല്‍, വി.പി. നാരായണ വാര്യര്‍, എന്‍.ആര്‍.സോമന്‍ മാസ്റ്റര്‍, സി.പി. വര്‍ഗീസ്, എം.ശാന്തകുമാരി, വി. എ. മജീദ്, സി. രാജീവ് , ആര്‍.രാജന്‍, മാണി ഫ്രാന്‍സിസ്, ജി.ആനന്ദ്, ഹെഫ്‌സിബ രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *