ബത്തേരി സെന്റ് ജോസഫ് സ്കൂളിന് സമീപം പുലി; വനം വകുപ്പ് പരിശോധന നടത്തി.

സുൽത്താൻ ബത്തേരി : സെന്റ് ജോസഫ് സ്കൂളിന് സമീപം പുലിയുടെ സാന്നിധ്യം. നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ സ്ഥലത്ത് എത്തി പരോശോധന നടത്തുകയും ഈ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തുകയും ചെയ്തു. തുടർന്ന് പുലർച്ചെ 4 മണി മുതൽ ഇരുളം സ്റ്റേഷൻ സ്റ്റാഫ്‌ ഈ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തുകയും പുലിയെ കണ്ട ഭാഗങ്ങളിൽ പരോശോധന നടത്തുകയും ചെയ്തു. പ്രഭാത സവാരിക്കാർക്കും രാവിലെ പോകുന്ന യാത്രക്കാർക്കും വേണ്ടി സ്ഥലത്തു സ്റ്റാഫ് 7 മണി വരെ കാവൽ നിൽക്കുകയും ചെയ്തു. ബത്തേരി ആർആർടി ടീമും ഇരുളം സ്റ്റേഷൻ സ്റ്റാഫും ഈ ഭാഗങ്ങളിൽ തിരച്ചിൽ നടത്തും. പുലി ഒളിച്ചിരിക്കുവാൻ സാധ്യത ഉള്ള സ്ഥലങ്ങൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *