ഔഷധ സസ്യ ഉദ്യാന നിർമ്മാണം ഉദ്ഘാടനം ചെയ്തു 

തരുവണ:വയനാട് നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാമം പദ്ധതിയുടെ നേതൃത്വത്തിൽ തരുവണ കരിങ്ങാരി ഗവ യു. പി. സ്കൂളിൽ ഔഷധസസ്യ ഉദ്യാന നിർമ്മാണ ഉദ്ഘാടനം വയനാട് 

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു. ഔഷധ സസ്യങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുകയും ആരോഗ്യ സംരക്ഷണത്തിന് അവയുടെ ഉപയോഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.വാർഡ് മെമ്പർ രമേശൻ സി.വി അദ്ധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ് ചെയർമാൻ സി. എം അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹരിത ജയരാജ് പദ്ധതി വിശദീകരണം ചെയ്തു. വികസനകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ, പഞ്ചായത്ത്‌ അംഗം സ്മിത ജോയി, ആയുഷ്ഗ്രാമം നോഡൽ ഓഫീസർ ഡോ. സുധീഷ് പി. എൻ,ഹെഡ്മാസ്റ്റർ ശശി പി കെ, പി.ടി.എ പ്രസിഡണ്ട് നാസർ എസ്, പി.ടി.എ വൈസ് പ്രസിഡണ്ട് റഷീദ് കാരപ്പറമ്പൻ, എം.പി. ടി. എ പ്രസിഡണ്ട് അശ്വതി സി, എസ്. എം. സി ചെയർമാൻ മഹേഷ് പി, ആയുഷ്ക്ലബ് കോർഡിനേറ്റർ ടോമി മാത്യു, ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.സിജോ കുര്യാക്കോസ്, ഡോ ജനിത കെ ജയൻ ,ശ്രീലത പി , ബാലൻപുത്തുർ, ജീന ഇ. എസ്. ജെസി കെ ജെ എന്നിവർ സംസാരിച്ചു. ഔഷധ ഉദ്യാന നിർമ്മാണത്തിൻ്റെ ഭാഗമായി നുറോളം തൈകളാണ് വിതരണം ചെയ്തത്. കുട്ടികൾക്ക് പഠിക്കുന്നതിനായി ഔഷധ സസ്യങ്ങളുടെ പേര്, ശാസ്ത്രനാമം,ഉപയോഗങ്ങൾ എന്നിവ പ്രദർശിപ്പിച്ചത് ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *