വാളാട് പ്രദേശത്ത് എയർടെൽ മൊബൈൽ സേവനം തടസ്സപ്പെട്ടിട്ട് രണ്ടുദിവസം പ്രശ്നം പരിഹരിക്കാതെ കമ്പനി

വാളാട്: വാളട് പ്രദേശത്തിന്റെ വിവിധ ഇടങ്ങളിലുള്ള എയർടെൽ മൊബൈൽ ടവറുകൾ പണിമുടക്കാൻ തുടങ്ങിയിട്ട് രണ്ടുദിവസമായി ഇൻറർനെറ്റ് സേവനം ഇടക്ക് ലഭിക്കുന്നുണ്ടെങ്കിലും കോളിംഗ് സേവനം പൂർണമായി തടസ്സപ്പെടുന്നുണ്ട് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം തുടങ്ങിയ പ്രശ്നത്തിന് കമ്പനി ഇതുവരെ പരിഹരിച്ചില്ല പ്രശ്നം പലതവണ കമ്പനിയുടെ ഉത്തരവാദിത്തപ്പെട്ട ആളുകളെ അറിയിച്ചിട്ടുണ്ടെങ്കിലും ടെക്നിക്കൽ പ്രശ്നം പരിഹരിച്ചു എന്നുള്ള മറുപടി മാത്രമാണ് ലഭിക്കുന്നത്. എടത്തന.വരയാൽ എന്നീ പ്രദേശങ്ങളിൽ എയർടെൽ മാത്രമാണ് ആശ്രയം എടത്തനയിൽ എയർടെൽ പുതിയ ടവർ സ്ഥാപിക്കുകയും കമ്പനിയുടെ പ്രവർത്തകർ വീടുകൾ തോറും കയറിയിറങ്ങി ജിയോ വി ഐ എന്നീ നെറ്റ് വർക്കുകൾ ഉപയോഗിച്ച് ആളുകളെ പോർട്ട് ചെയ്തു എയർടെലിലേക്ക് മാറ്റുകയാണ് ചെയ്തത്. പ്രദേശത്ത് പലതവണ നെറ്റ് പ്രശ്നമുണ്ടായിട്ടും കമ്പനി അനുഭവപൂർവ്വം നടപടി സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി 24ആം തീയതി ശനിയാഴ്ച വാളാട് പ്രദേശത്ത് വി ഐ സേവനവും വൈകുന്നേരം പൂർണമായി നടത്തപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *