കൽപ്പറ്റ : ജില്ലയിൽ കനത്ത മഴ തുടരുന്നു. വിവിധയിടങ്ങളിൽ മരം കടപുഴകി വീണും മണ്ണിടിഞ്ഞും നാശനഷ്ടം. കനത്ത മഴയിൽ ചൂരല്‍മല പുന്നപ്പുഴയില്‍ അതിശക്തമായ നീരൊഴുക്ക് രൂപപ്പെട്ടു. സ്കൂൾ റോഡിൽ പൂർണമായും വെള്ളം കയറി. പുന്നപ്പുഴയെ വീണ്ടെടുക്കുന്ന പ്രവൃത്തികളുടെ ഭാഗമായി അരികില്‍ കൂട്ടിയിട്ട മണ്ണ് ശക്തമായ ഒഴുക്കില്‍ ഒലിച്ചുപോയി. സ്കൂള്‍ റോഡ് കടന്ന് പടവെട്ടിക്കുന്നിലേക്കുള്ള വഴിയിലും വെള്ളം കയറി. രണ്ട് ദിവസമായി ചൂരല്‍മലയില്‍ വൈദ്യുതി ഇല്ലാത്ത സ്ഥിതിയുമുണ്ടായി. ഇത് പ്രദേശത്ത് താമസിക്കുന്ന ആളുകൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നാട്ടുകാർ പറഞ്ഞു. മഴ ശക്തമായി പെയ്യുന്നത് ആളുകളെ ആശങ്കപ്പെടുത്തുന്നുണ്ട്.
കനത്ത മഴ; ചൂരല്‍മല പുന്നപ്പുഴയില്‍ അതിശക്തമായ നീരൊഴുക്ക്
