തിരുനെല്ലി വീട്ടമ്മയ്ക്കും മകൾക്കും വെട്ടേറ്റു; വീട്ടമ്മ മരിച്ചു; മകൾ ചികിത്സയിൽ

തിരുനെല്ലി: തിരുനെല്ലി അപ്പപാറയിൽ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. പരിക്കുകളോടെ മകൾ ആശുപത്രിയിൽ ചികിത്സ തേടി. ചേകാടി വാകേരിയിൽ വാടകയ്ക്കു താമസിക്കുന്ന എടയൂർ കുന്ന് സ്വദേശി പ്രവീണ (34) യാണ് മരിച്ചത്. ഇവരുടെ ആൺ സുഹൃത്ത് ദിലീഷാണ് കൃത്യം നടത്തിയതെന്നാ ണ് പ്രാഥമിക നിഗമനം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭർത്താവ് സുധീഷു മായി അകന്നു കഴിയുന്ന പ്രവീണ മക്കളായ അനർഘ (14), അബിന (9) എന്നിവർക്കൊപ്പമാണ് വാകേരിയിൽ താമസിച്ചു വരുന്നത്. അബിനയേയും ദിലീഷിനേയും കണ്ടെത്താനായില്ല. കഴുത്തിനും ചെവിക്കും വെട്ടേറ്റ പരി ക്കുമായി അനർഘയെ വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രി യിൽ പ്രവേശിപ്പിച്ചു. തിരുനെല്ലി ഇൻസ്പെക്ടർ ലാൽ സി.ബേബിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കാണാ തായ് കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ട്. ശക്തമായ കാറ്റും മഴ യും തിരച്ചിലിന് തടസ്സമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *