എടവക: എടവക ഗ്രാമപഞ്ചായത്തിലെ ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ ഹാജർ നിലവാരം, വിദ്യാലയത്തിലെയും വീട്ടിലെയും പഠന സാഹചര്യം, പിന്തുണ സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ഡയറ്റ് വയനാട്, കിർത്താർഡ്സ്, വിദ്യാഭ്യാസ വകുപ്പ്, പട്ടിക വർഗ വികസന വകുപ്പ്, കണ്ണൂർ യൂണിവേഴ്സിറ്റി ട്രൈബൽ സോഷ്യോളജി വിഭാഗം, അസാപ് മാനന്തവാടി, സന്നദ്ധ സംഘടനകൾ, പൊതുപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ ശില്പശാല നടത്തി.
ശില്പശാല എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് മുഖ്യപ്രഭാഷണം നടത്തി. ഡയറ്റ് സീനിയർ ലക്ചറർ സജി.എം.ഒ പദ്ധതി വിശദീകരണം നടത്തി.
ജനപ്രതിനിധികളായ ശിഹാബ് അയാത്ത്, പടകൂട്ടിൽ ജോർജ്, ജെൻസി ബിനോയി, കിർത്താഡ്സ് ഡപ്യൂട്ടി ഡയറക്ടർ കെ.എസ്.പ്രദീപ് കുമാർ, ഹയർ സെക്കന്ററി റീജിയണൽ ഡപ്യൂട്ടി ഡയറക്ടർ പി.സന്തോഷ് കുമാർ, ട്രൈബൽ സോഷ്യോളജി വകുപ്പ് തലവൻ പി. ഹരീന്ദ്രൻ, അസാപ് ഡയറക്ടർ കെ.ഷഹ്ന, എൻ.വി. ജോർജ്, പി.പ്രദീപൻ, പി.എം. ജോസ്, മണികണ്ഠൻ പണിയൻ, പ്രദീഷ് കമ്മന, ഇ.ജി.ജോസഫ്, സി.ആർ രമ്യ, ജോസഫ് ജെ. കല്ലോലിൽ, വി.സി. മനോജ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
