കൽപ്പറ്റ: പുഴയിലും തോടുകളിലും പുഴകൾക്കും തോടുകൾക്കും ഉൾക്കൊള്ളാൻ കഴിയാത്ത വിധം മണൽ കെട്ടിക്കിടക്കുന്നത് കാരണം കാലവർഷത്തിൽ ശക്തമായ മഴ പെയ്യുമ്പോൾ തോട്ടിലെയും പുഴയിലെയും വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് കയറുന്നത് കാരണം നിരവധി കൃഷി കർഷകരുടെ കൃഷികളും താഴ്ന്ന പ്രദേശങ്ങളിലൂടെ പോകുന്ന നിരവധി റോഡുകളും നശിച്ചുകൊണ്ടിരികുന്നത് നിത്യ സംഭവമാണ് അതുകൊണ്ട് കർഷകരുടെ കൃഷിക്കും റോഡിന് സുരക്ഷയും ഒരുക്കുന്നതിനു വേണ്ടി പുഴകളിലെയും തോടുകളിലെയും മണൽ അടിയന്തരമായി കോരി മാറ്റി വെള്ളംഒലിച്ചു പോകാനുള്ള സൗകര്യം ഒരുക്കണമെന്ന് തൃണമൂൽ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു
കൽപ്പറ്റ എം ജി ടി ടൂറിസ്റ്റ് ഹോമിൽ ജില്ലാ ചീഫ് കോടീനേറ്റർ പി. എം. ജോർജിന്റെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ അബ്ദുൽ ഖാദർ മടക്കിമല. അഷ്റഫ് സിപി. റഷീദ് എം സി. ജോസഫ് ടി എ. രജനി എൽ. ഷറഫുദ്ദീൻ ഒ. രാമചന്ദ്രൻ കെ പി. അഷ്റഫ് കെ ട്ടി.ഇബ്രാഹിം ട്ടി. ലത പിടി. വിജയൻ ആർ വി. ഹംസ പി എം. ജോസ്.ടി പി. തുടങ്ങിയവർ പ്രസംഗിച്ചു
മണൽ കോരി മാറ്റി റോഡുകളെയും കൃഷികളെയും സംരക്ഷിക്കണം തൃണമൂൽ കോൺഗ്രസ്
