ആതുര സേവനത്തിനായി ആയുർ വനം പദ്ധതി ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : ആതുര സേവനത്തിനായി ആയുർ വനം പദ്ധതി സിനിമാതാരം വിജിലേഷ് കാരയാട് ആയുർവേദ തൈകൾ സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം നടത്തി
അന്യം നിന്നു പോയ ആയുർവേദ സസ്യങ്ങളെ സംരക്ഷിക്കുന്നതിനും സാമൂഹ്യ സേവന പദ്ധതികൾക്കും വേണ്ടി യുവാക്കളുടെ സംഘടനയായ ദിശ എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷനും ആശ്രയ ബാലിക സദനം പയ്യമ്പള്ളിയും ചേർന്ന് ആയുർവനം പദ്ധതി ഉദ്ഘാടനം ചെയ്തു. പാരമ്പര്യ ആയുർവേദ തൈകളുടെ സംരക്ഷണത്തിലൂടെ സാമൂഹ്യ സേവനം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആശ്രയ ബാലികാ സദനം സെക്രട്ടറി അരീഷ പി അശോക് മെമ്പർമാരായ ഷിജു ആർ കെ, രാജേഷ് പി ജി, ജിതിൻ രാജ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *