മാനന്തവാടി: മാനന്തവാടി ടൗണിൽ ഖാദി ഗ്രാമസൗഭാഗ്യ പ്രവർത്തനമാരംഭിച്ചു. ഖാദി പഴയതല്ലെന്നും ഉപഭോക്താക്കൾക്ക് സ്വീകാര്യത ഉറപ്പാക്കി ഖാദി ഉത്പന്നങ്ങൾ നവീകരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഗ്രാമസൗഭാഗ്യ ഷോറൂം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. എരുമത്തെരുവ് കാഞ്ചികാമാക്ഷി ക്ഷേത്രത്തിന് സമീപം പ്രവർത്തനമാരംഭിച്ച ഗ്രാമസൗഭാഗ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷോറൂമിൽ റെഡി മെയ്ഡ് വസ്ത്രങ്ങൾ, ഡോക്ടർമാർ, നഴ്‌സമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർ ധരിക്കുന്ന കോട്ടുകൾ, വക്കീൽ കോട്ടുകൾ എല്ലാം ലഭിക്കും. ഖാദി പഴയ ഖാദിയല്ലെന്ന സന്ദേശത്തോടെ ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും ഗ്രാമവ്യവസായ ഉത്പന്നങ്ങൾക്കും പ്രത്യേകം സൗകര്യം ഒരുക്കിയാണ് ഷോറും ആരംഭിച്ചത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി
അധ്യക്ഷനായ പരിപാടിയിൽ ഖാദി വസ്ത്രങ്ങളുടെ ആദ്യവിൽപന മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി.കെ രത്‌നവല്ലിക്ക് നൽകി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഖാദി ബോർഡ് മെമ്പർ കെ.കെ ശിവരാമൻ, മാർക്കറ്റിങ് ഡയറക്ടർ സുധാകരൻ, മാർക്കറ്റിങ് ഓഫീസർ ടി ബൈജു, പ്രൊജക്ട് ഓഫീസർ എം ആയിഷ, ഷൈജ, ഉദ്യോഗസ്ഥർ, രാഷ്രീയ പാർട്ടി പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.
മാനന്തവാടിയിൽ ഖാദി ഗ്രാമസൗഭാഗ്യ പ്രവർത്തനമാരംഭിച്ചു.
