വയനാടിന് കൈത്താങ്ങുമായി പുളിക്കൽ എ എം എം ഹൈസ്ക്കൂൾ

 

പുളിക്കൽ : വയനാട് ജില്ലയിലെ ചൂരൽമല , മുണ്ടക്കൈ ദുരിത ബാധിതർക്ക് വേണ്ടി പുളിക്കൽ എ എം എം ഹൈസ്ക്കൂൾ ജെ.ആർ .സി , സ്കൗട്ട് & ഗൈഡ്സ് യൂണിറ്റിലെ വിദ്യാർത്ഥികളും, അധ്യാപകരും സമാഹരിച്ച തുക ജി.വി.എച്ച്.എസ് വെള്ളാമല സ്കൂൾ അധികൃതർക്ക് കൈമാറി . ദുരന്തബാധിതരായ കുട്ടികൾക്ക് വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള വാഹന സൗകര്യം ഏർപ്പെടാക്കുന്നതിലേക്കാണ് ഈ തുക ഉപയോഗപ്പെടുത്തുക. ദുരിതശ്വാസ ക്യാമ്പുകളിലേക്ക് ജെ.ആർ സി , സ്കൗട്ട് & ഗൈഡ്സ് ആവശ്യ സാധനങ്ങൾ മുമ്പ് എത്തിച്ചു നൽകിരുന്നു. വിദ്യാലയത്തിലെ പ്രധാന അധ്യാപകൻ ദിലീപ്, ഉണ്ണി മാഷ് എന്നിവർക്ക് തുക പുളിക്കൽ എ എം എം ഹൈസ്ക്കൂൾ ജെ.ആർ സി . സ്കൗട്ട് & ഗൈഡ്സ് അധ്യാപകരായ ജുനൈദ് എം.വി , റഷ്നാസ് ഹസ്സൻ ഇ.എം ,അബ്ദുൽ ലത്തീഫ് എംസി , റിൻഷാദ് കെ. പി എന്നിവർ ചേർന്ന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *