കൽപറ്റ: വിജ്ഞാനം എത്ര ഔന്നത്യത്തിലെത്തിയാലും അത്അർഥപൂർണ്ണമാവണമെങ്കിൽ സംസ്കാരവും അർപ്പണ മനോഭാവവുംകൂടപ്പിറപ്പുകളാവണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അദബ് , അറിവ്, അർപ്പണം എന്ന പ്രമേയത്തിൽ എസ്.ബി.വി 30 -ാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 17 ന് കമ്പളക്കാട്ട് നടക്കുന്ന എസ്.കെ.എസ്.ബി.വി ജില്ലാ സമ്മേളന പോസ്റ്റർ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ്.ബി.വി ജില്ലാ പ്രസിഡണ്ട് റൈഹാൻ അലി തങ്ങൾ പിണങ്ങോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശാഫി ദ്വാരക മുഖ്യ പ്രഭാഷണം നടത്തി. കെ.വി.എസ് ഇമ്പിച്ചിക്കോയതങ്ങൾ തലപ്പുഴ, പി. ആബിദ് ദാരിമി, എം.കെ. ഇബ്റാഹിം മൗലവി , പി.സി ഇബ്റാഹിം ഹാജി, എസ്. ബി.വി ഭാരവാഹികളായ സഫ് വാൻ, നിയാസ് തുടങ്ങിയവർ സംബന്ധിച്ചു. എസ്.കെ.ജെ.എം. ജില്ലാ പ്രസിഡണ്ട് അശ്റഫ് ഫൈസി പനമരം സ്വാഗതവും, സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് നന്ദിയും പറഞ്ഞു.
എസ്.ബി.വി ജില്ലാ സമ്മേളനം; പോസ്റ്റർ പ്രകാശനം ചെയ്തു
